+91 889 1000 155
Register Login

പരാജയത്തെ അഭിമുഖീകരിക്കാൻ പേടിയുണ്ടോ നിങ്ങൾക്ക്?

പരാജയത്തെ അഭിമുഖീകരിക്കാൻ പേടിയുണ്ടോ നിങ്ങൾക്ക്?


ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരിക്കലും വിജയിക്കാനാവില്ലെന്നു പറയേണ്ടി വരും. നിങ്ങൾക്ക് സമ്പത്തുമുണ്ടാകില്ല. 


 കാരണം വിജയത്തിനു മുന്നേ പരാജയമുണ്ടായേക്കാം. പരാജയങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട്  പുതിയ രീതികൾ അനുവർത്തിക്കാൻ തയാറാകുന്നതോടെ വിജയമുണ്ടാകും.

ഏതെങ്കിലും ഒരു കാര്യം ഒരു നിശ്ചിതരീതിയിൽ  ചെയ്യുമ്പോൾ ചിലപ്പോൾ പരാജയപ്പെട്ടേക്കാം. കാരണം നമുക്ക് വിജയത്തിൻറെ വഴി മുൻകൂട്ടി അറിയില്ല എന്നതു തന്നെ. അങ്ങനെ പരാജയപ്പെട്ടു കഴിയുമ്പോൾ നമ്മുടെ വഴി തെറ്റായിരുന്നുവെന്ന് നാം മനസിലാക്കുകയും , പുതുതായ വഴി തെരഞ്ഞെടുക്കാൻ പ്രേരിതനാവുകയും ചെയ്യും . പുതിയ വഴിയിലൂടെയുള്ള പ്രയാണം നമ്മെ വിജയത്തിലെത്തിക്കും.

എത്രയോ ഉദാഹരണങ്ങൾ വേണമെങ്കിലും നിരത്താനാകും


 പ്രശസ്തനായ സ്റ്റീവ് ജോബ്സിനെ സ്വന്തം കമ്പനിയായ ആപ്പിളിൽ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? അഭിപ്രായവ്യത്യാസത്തിൻറെ  പേരിൽ ആപ്പിളിൻറെ ഡയറക്ടർ ബോർഡ് സ്റ്റീവ് ജോബ്സിനോടു പുറത്തുപോകാൻ ആവശ്യപ്പെട്ടു. പ്രതിഭാധനായ ജോബ്സുണ്ടോ വെറുതേയിരിക്കുന്നു. നെക്സ്റ്റ് എന്ന പുതിയ കമ്പനയുണ്ടാക്കി അദ്ദേഹം. ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും ആപ്പിൾ സാമ്പത്തികപ്രതിസന്ധിയിലേക്കു വീഴാൻ തുടങ്ങി. നിൽക്കക്കള്ളിയില്ലാതെ  ആപ്പിളിൻറെ ഡയറക്ടർമാർ ജോബ്സുമായി  നെഗോഷ്യേറ്റു ചെയ്യാൻ തയാറായി.നെക്സ്റ്റ്  ആപ്പിൾ ഏറ്റെടുത്തു. ജോബ്സ് ആപ്പിളിൻറെ സി.ഇ.ഓ . ആയി കമ്പനിയിൽ തിരിച്ചെത്തുകയും ചെയ്തു.

 കോളേജിൽ നിന്നു പഠനം നിർത്തി പുറത്തിറങ്ങിയ ബിൽ ഗേറ്റ്സ്, പോൾ ആലെനുമൊത്ത് ഒരു ചെറിയ കമ്പനി സ്ഥാപിച്ചു . നിർഭാഗ്യവശാൽ  അവരുടെ ഉൽപന്നം മാർക്കറ്റിൽ അമ്പേ പരാജയമായിരുന്നു. പക്ഷേ ഇരുവരും വെറുതേയിരുന്നില്ല. വീണ്ടും ശ്രമിച്ചതിന്റെ ഫലമാണ് മൈക്രോസോഫ്റ്റ് . വിവരസാങ്കേതികവിദ്യയുടെ  ആദാനപ്രദാനരംഗത്ത്  മൈക്രോസോഫ്റ്റ് വരുത്തിയ മാറ്റം എത്ര വിപ്ലവകരമായിരുന്നുവെന്നതിന് കാലം സാക്ഷി.


 സ്കോട്ലൻഡിലെ രാജാവായിരുന്ന റോബർട് ബ്രൂസിൻറെ കഥ മറ്റൊരുദാഹരണം . ഏഴു വട്ടം യുദ്ധത്തിൽ പരാജയപ്പെട്ട് ബ്രൂസ് ഗുഹയിലൊളിച്ചിരിക്കുമ്പോൾ ഒരു ചിലന്തി ഏഴുപ്രാവശ്യം വല കെട്ടാൻ ശ്രമിച്ച് വിജയിക്കുന്നതും കണ്ട് പ്രചോദനമുൾകൊണ്ട് എട്ടാമത്തെ പ്രാവശ്യം യുദ്ധം ചെയ്ത് രാജ്യം തിരികെ പിടിക്കുന്ന കഥ നിങ്ങൾ കേട്ടിട്ടുണ്ടാകുമല്ലോ .


 ഇത്തരം നിരവധി കഥകൾ കേൾക്കുമ്പോൾ നമുക്കു മനസിലാകും . പരാജയത്തെ ധൈര്യപൂർവം നേരിട്ടവർക്കെല്ലാം പിന്നീട് ഉയർന്ന വിജയമുണ്ടാക്കാൻ കഴിഞ്ഞു.കടക്കെണിയുടെ പാതാളത്തിൽ നിന്ന് അവർക്ക് സമ്പത്തിൻറെ സ്വർഗലോകത്തേക്ക് പറന്നുയരാൻ കഴിഞ്ഞു.


 പരാജയത്തെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം പരാജയത്തിന് നിങ്ങൾ നൽകുന്ന നിർവചനം മാറ്റിയെഴുതുകയാണ്.

Write a comment

Please login or register to comment