+91 889 1000 155
Register Login

"എന്റെ കുട്ടി 25 ൽ 25 മാർക്കും നേടിയിരിക്കുന്നു"

"എന്റെ കുട്ടി 25 ൽ 25 മാർക്കും നേടിയിരിക്കുന്നു"

കഴിഞ്ഞ ദിവസം ഒരു ഫോൺ കോൾ വന്നു. "ഞാൻ ഇഹ്റാമിൽ ട്രൈനിംഗിനു വന്നിരുന്ന ഫായിസിന്റെ ഉമ്മയാണ്. ഫായിസിന് ഇംഗ്ലീഷിന് 25 ൽ 25 മാർക്കും കിട്ടിയിട്ടുണ്ട്, ഞാൻ സന്തോഷം അറിയിക്കാൻ വേണ്ടി വിളിച്ചതാണ്." മറുതലക്കൽ നിന്നും കേട്ട സന്ദേശം ഞങ്ങൾക്ക് സന്തോഷവും, അഭിമാനവും നൽകുന്നതായിരുന്നു. പഠന പിന്നോക്കാവസ്ഥ നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള ഇഹ്റാമിലെ പ്രത്യേക പരിശീലനമായ DAST (Differently Abled Students Training) ൽ 10 ദിവസം പങ്കെടുത്ത കുട്ടിയായിരുന്നു ഫായിസ്. അഡ്മിഷൻ കൗൺസിലിംഗിൽ ഇംഗ്ലീഷ് വായിക്കാനും എഴുതാനും നന്നേ പ്രയാസപ്പെട്ടിരുന്ന ഫായിസ്, വ്യക്തിഗത പരിശീലനത്തിലൂടെ കുറഞ്ഞ ദിവസം കൊണ്ടു തന്നെ പരിശീലനം പൂർത്തിയാക്കിയിരുന്നു.
വിദ്യാർത്ഥികളിൽ 20% ലധികം പേരും ഏതെങ്കിലും രീതിയിലുള്ള പഠന വൈകല്യം നേരിടുന്നവരാണ്. ശരാശരി ബുദ്ധിയുണ്ടായിട്ടും വായിക്കാനും എഴുതാനും പ്രയാസപ്പെടുക, അക്ഷരങ്ങൾ തിരിച്ചറിയാൻ കഴിയാതിരിക്കുക, തലതിരിച്ചെഴുതുക, വിട്ടു പോവുക, റിവേസൽ, സബ്സ്റ്റിറ്റ്യൂഷൻ തുടങ്ങിയവയാണ് പoന വൈകല്യത്തിന്റെ ലക്ഷണങ്ങൾ. ഇങ്ങനെയുള്ള പ്രയാസങ്ങൾ കൗൺസലിംഗിലൂടെയും വ്യക്തിഗത പരിശീലനത്തിലൂടെയും പരിഹരിക്കാവുന്നതാണ്.ഇഹ്റാമിലെ പ്രത്യേക വ്യക്തിഗത പരിശീലനമായ DAST പരിശീലനത്തിലൂടെ ശരാശരി പത്ത് ദിവസം കൊണ്ട് തന്നെ കുട്ടികളെ എഴുതാനും വായിക്കാനും പ്രാപ്തരാക്കുന്നു. ഇതിനോടകം ഇഹ്റാമിൽ നിന്നും ആയിരത്തിലധികം വിദ്യാർത്ഥികൾ മികച്ച രീതിയിൽ പരിശീലനം നേടിയിട്ടുണ്ട്. കൂടുതൽ അറിയുന്നതിനും സമ്മർ വെക്കേഷനിൽ നടക്കുന്ന ക്യാമ്പിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുമായി വിളിക്കുക: 8714141122

Write a comment

Please login or register to comment